കാൽ വരി കുരിശിൽ തറക്കപ്പെട്ട്
യേശു ജീവാർപ്പണംചെയ്ത്
മനുഷ്യലോകത്തിന്റെ മുഴുവൻ പാപം ഏറ്റെടുത്തുവെ ന്ന്
ക്രൈസ്തവ വിശ്വാസം.
മനുഷ്യരൂപം പൂണ്ട്
ദൈവം പുത്രനെ ഭൂമിയിൽഅയച്ചതിന്റെ
ലക്ഷ്യവും അത് തന്നെ.
എന്നാൽയേശുവിനു
ഇത് അറിയില്ലായിരുന്നുവോ?
അദ്ദേഹം എന്തിനാണു ഇങ്ങിനെ
പ്രാർത്ഥിച്ചത്
"എന്റെ പിതാവേ സാധ്യമെങ്കിൽ
ഈ പാനപാത്രംഎന്നിൽ നിന്ന് അകന്ന് പോകട്ടെ.
എങ്കിലും എന്റെ ഹിതം പോലെയല്ല,
അവിടുത്തെ ഹിതം പോലെയാകട്ടെ."[മത്തായി 26,39-40]
യേശു ഭൂമിയിൽ അവതരിക്കപെട്ടതിന്റെ
ലക്ഷ്യംകുരിശുമരണമായിരുന്നുവെ ങ്കിൽ
അതു നീക്കികിട്ടാൻഅദ്ദേഹം പ്രാർത്ഥിച്ചതെന്തിനു.
മാത്രവുമല്ല അദ്ദേഹം കുരിശിൽ കിടന്നു ഉച്ചത്തിൽ നിലവിളിച്ചു.
"എലോയ്,എലോയ്, ലാമാ സബക്ക്ത്താനീ?
അതായത്,എന്റെ ദൈവമേ,എന്റെ ദൈവമേ
നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട്?[മർക്കോസ് 15, 34-35]
മരണത്തിന്റെ അവസാന നിമിഷവുംമരിക്കാതിരിക്കാൻ
യേശു ആഗ്രഹിച്ചു എന്നർത്ഥം.
മനുഷ്യനെ മുഴുവൻ പാപത്തിൽ നിന്ന്
രക്ഷിക്കാൻദൈവം ഏർപ്പെടുത്തിയ കുരിശു മരണ പദ്ധതി
ദൈവത്തിന്റെ മൂന്നു ആളത്വങ്ങളിൽ ഒരാളായ
യേശു അറിഞ്ഞില്ലെന്നാണോ?
അതോ അദ്ദേഹം അറിഞ്ഞിട്ടും സഹകരിക്കാതിരുന്നതോ?
രണ്ടായാലും നമുക്ക്
കടപ്പാട് ഒറ്റികൊടുത്തയൂദാസിനോടോ
വിധി നടപ്പിലാക്കിയ പിലാത്തോസിനോടോഅല്ലേ വേണ്ടത്
Subscribe to:
Post Comments (Atom)
“കടപ്പാട് ഒറ്റികൊടുത്തയൂദാസിനോടോ
ReplyDeleteവിധി നടപ്പിലാക്കിയ പിലാത്തോസിനോടോഅല്ലേ വേണ്ടത്“
അതൊരു ചോദ്യമാണല്ലോ...
മനുഷ്യനെ മുഴുവൻ പാപത്തിൽ നിന്ന് രക്ഷിക്കാനാണ് യേശു കുരിശിലേറിയതെങ്കിൽ തീർച്ചയായും യൂദാസും പിലാത്തോസും ചെയ്തത് നല്ലൊരു കാര്യമാണല്ലോ..
അപ്പോൾ കടപ്പാട് തീർച്ചയായും ഒറ്റിക്കൊടുത്ത യൂദാസിനോടും വിധി നടപ്പിലാക്കിയ പിലാത്തോസിനോടും തന്നെയാണ് വേണ്ടത്..
പുതിയ ബ്ലോഗിനു് എല്ലാവിധ നന്മകളും നേരുന്നു.
ENNAALUM ORO VISWASANGALEY...!!
ReplyDeleteഎന്നെ ചിന്തിപ്പിച്ച മറ്റൊരു വിരോധാഭാസം ചുംബിക്കപ്പെടുന്ന കുരിശ്ശാണ്!!! യേശുദേവണ്റ്റെ ചോര കുടിച്ച കുരിശ്ശ് എങ്ങിനെയാണ് ആദരവ് അര്‍ഹിക്കുന്നത്??
ReplyDeleteഎവിടെയോ എന്തോ പാളിച്ചകള്‍! ആരും ഇത് തിരിച്ചറിയുന്നില്ലേ..? അല്ല എനിക്ക് തെറ്റിയതാണെങ്കില്‍ ഇവിടെ വരുന്നവര്‍ തിരുത്തുമല്ലൊ......
tracking
ReplyDeleteഈ ലോകത്തില്‍ മതം ഉണ്ടാകുന്നതിനു മുന്‍പേ ഈശ്വരന്‍ ഉണ്ടായിരിക്കണം
ReplyDeleteഇതില്‍ തര്‍ക്കമുണ്ടോ ? എന്തായാലും എന്റെ ബ്ലോഗിലേക്ക് സ്വാഗതം എന്നിട്ട് നമുക്ക് അറിവിന്റെ മാര്‍ഗത്തില്‍ തര്‍ക്കിക്കാം