Friday, July 3, 2009

യൂദാസോ പിലാത്തോസോ യേശുവോ

കാൽ വരി കുരിശിൽ തറക്കപ്പെട്ട്‌
യേശു ജീവാർപ്പണംചെയ്ത്‌
മനുഷ്യലോകത്തിന്റെ മുഴുവൻ പാപം ഏറ്റെടുത്തുവെ ന്ന്
ക്രൈസ്തവ വിശ്വാസം.
മനുഷ്യരൂപം പൂണ്ട്‌
ദൈവം പുത്രനെ ഭൂമിയിൽഅയച്ചതിന്റെ
ലക്ഷ്യവും അത്‌ തന്നെ.
എന്നാൽയേശുവിനു
ഇത്‌ അറിയില്ലായിരുന്നുവോ?
അദ്ദേഹം എന്തിനാണു ഇങ്ങിനെ
പ്രാർത്ഥിച്ചത്‌
"എന്റെ പിതാവേ സാധ്യമെങ്കിൽ
ഈ പാനപാത്രംഎന്നിൽ നിന്ന് അകന്ന് പോകട്ടെ.
എങ്കിലും എന്റെ ഹിതം പോലെയല്ല,
അവിടുത്തെ ഹിതം പോലെയാകട്ടെ."[മത്തായി 26,39-40]
യേശു ഭൂമിയിൽ അവതരിക്കപെട്ടതിന്റെ
ലക്ഷ്യംകുരിശുമരണമായിരുന്നുവെ ങ്കിൽ
അതു നീക്കികിട്ടാൻഅദ്ദേഹം പ്രാർത്ഥിച്ചതെന്തിനു.
മാത്രവുമല്ല അദ്ദേഹം കുരിശിൽ കിടന്നു ഉച്ചത്തിൽ നിലവിളിച്ചു.
"എലോയ്‌,എലോയ്‌, ലാമാ സബക്ക്ത്താനീ?
അതായത്‌,എന്റെ ദൈവമേ,എന്റെ ദൈവമേ
നീ എന്നെ ഉപേക്ഷിച്ചത്‌ എന്തുകൊണ്ട്‌?[മർക്കോസ്‌ 15, 34-35]
മരണത്തിന്റെ അവസാന നിമിഷവുംമരിക്കാതിരിക്കാൻ
യേശു ആഗ്രഹിച്ചു എന്നർത്ഥം.
മനുഷ്യനെ മുഴുവൻ പാപത്തിൽ നിന്ന്
രക്ഷിക്കാൻദൈവം ഏർപ്പെടുത്തിയ കുരിശു മരണ പദ്ധതി
ദൈവത്തിന്റെ മൂന്നു ആളത്വങ്ങളിൽ ഒരാളായ
യേശു അറിഞ്ഞില്ലെന്നാണോ?
അതോ അദ്ദേഹം അറിഞ്ഞിട്ടും സഹകരിക്കാതിരുന്നതോ?
രണ്ടായാലും നമുക്ക്‌
കടപ്പാട്‌ ഒറ്റികൊടുത്തയൂദാസിനോടോ
വിധി നടപ്പിലാക്കിയ പിലാത്തോസിനോടോഅല്ലേ വേണ്ടത്‌



Thursday, July 2, 2009

സവിനയം

ചരിത്രം തിരുത്തിയതിൽ
ആയുധങ്ങളേക്കാൾ പങ്ക്‌ അക്ഷരങ്ങൾക്കുണ്ട്‌ഈ
ബോധ്യത്തോടെയാണു "തർക്കുത്തരം" ബൂലോഗത്തേക്ക്‌ കടന്ന്വരുന്നത്‌.
തർക്കിക്കാൻ മാതൃമല്ല
"തർക്കുത്തരം"
ഉത്തരംകണ്ടെത്താൻ കൂടിയാണു.
അടിസ്ഥാന രഹിതമായ
ആശയങ്ങളുടെആദർശങ്ങളുടെ
അടിത്തറകളിൽ കെട്ടി
ഉയർത്തപ്പെട്ട
അനേകംസിംഹാസനങ്ങൾ
മതത്തിന്റെ പേരിൽ
വിശ്വാസത്തിന്റെ മറവിൽമതനിരാസത്തിന്റെ
ലേബളിൽ
എല്ലാം....എല്ലാം.............
യുക്തിഭദ്രമായ ആദർശവും
സത്യസന്ധമായ നിലപാടുമുള്ളവർആഞ്ഞ്‌ ചവിട്ടിയാൽ
അടിതെറ്റാത്ത തായി ഒന്നുമില്ല
അക്ഷരത്തിന്റെമൂപ്പും മുനയും മൂർച്ചയും
ഭയപ്പെടാത്ത ആരാണു ഇവർക്കിടയിലുള്ളത്‌.
ഇതാ"തർക്കുത്തരം"ഒരു എളിയ ശ്രമമാണു
ശത്രുവെസമ്പാദിക്കുമെന്ന ബോധ്യത്തോടെ
എത്തിർപ്പുകളെ സുസ്വാഗതംചെയ്തുകൊണ്ട്‌
വിമർശകന്മാർക്കുള്ള വിരിപ്പ്‌ വിരിച്ച്‌ വെച്ച്‌തെറ്റിനെ, ചൂഷണങ്ങളെ, അസത്യങ്ങളെ,
ധൈഷണിക വിചാരണക്ക്‌
വിധേയമാക്കികൊണ്ട്‌
ഒരു കൈ താങ്ങായ്‌നിങ്ങളുണ്ടെങ്കിൽ,
ഇല്ലെങ്കിലും................